---
title: "കോപ്പാലത്ത് വൻ ലഹരി വേട്ട ; നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശി അറസ്റ്റിൽ"
english_title: "Massive drug bust in Kopalam; Aniyaram native arrested with banned paan products"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276023/Massive drug bust in Kopalam; Aniyaram native arrested with banned paan products"
published_at: "2025-03-12T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d104addcf27_1000618958.jpg"
keywords: []
---

# കോപ്പാലത്ത് വൻ ലഹരി വേട്ട ; നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി അണിയാരം സ്വദേശി അറസ്റ്റിൽ

> **Lead Summary:** വാഹനത്തിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി അണിയാരം സ്വദേശി നൗഷാദിനെയാണ് മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

## Article Content

വാഹനത്തിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി അണിയാരം സ്വദേശി നൗഷാദിനെയാണ് മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

പന്തക്കൽ എസ് ഐ വി പി സുരേഷ് ബാബു, ക്രൈം സ്വകാഡ് അംഗംങ്ങളായ എസ് ഐമാരായ കിഷോർ കുമാർ , വി.മഹേഷ്, എഎസ്ഐ - സി.വി ശ്രീജേഷ്, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

മാഹി പോലീസ് സുപ്രണ്ട് ജി ശരവണൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ കെ. നൗഷാദ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് KL57 A 4663 നമ്പർ കാറിൻ്റെ ഡിക്കിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. ഹാൻസ് 153 ബണ്ടിൽ, കൂൾ ലിപ് 51 ബണ്ടിൽ , പുതിയ പായ്ക്ക് അധിക ഫ്രഷ്‌നെസ് 16 ബണ്ടിൽ,വിമൽ പാൻ മസാല 08 ബണ്ടിൽ, V-1 ടുബാക്കോ 08 ബണ്ടിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇയാളിൽ നിന്നും കണ്ടെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276023/Massive drug bust in Kopalam; Aniyaram native arrested with banned paan products)